എംആര്‍ അജിത്കുമാറിനെ വെട്ടി കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടില്ല, പൊലീസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി അജിത്കുമാര്‍

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്‌സി യോഗം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ പരിഗണിച്ച് മറ്റ് മൂന്ന് പേരെ ഒഴിവാക്കിയതോടെ എഡിജിപി എംആര്‍ അജിത് കുമാര്‍ പുറത്തായി. അജിത്കുമാറിനെ ഡിജിപിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതോടെ വിഫലമായതായാണ് വിലയിരുത്തലുകള്‍.

റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എംആര്‍ അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്ക് എംആര്‍ അജിത്കുമാറിനെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ഡിജിപി ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍ മാസമാണ് വിരമിക്കുന്നത്. കേന്ദ്രാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ അയച്ച ആറുപേരുടെ പട്ടികയില്‍ എഡിജിപി അജിത്കുമാര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും യുപിഎസ്‌സി യോഗം ഒഴിവാക്കുകയായിരുന്നു.

30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ മൂന്നുപേരാണ് യുപിഎസ്‌സി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. അജിത്കുമാറിനെതിരെ കവടിയാറിലെ ഫ്‌ളാറ്റ് നിര്‍മ്മാണം, വീട് നിര്‍മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അജിത്കുമാറിനെതിരെ ഡിജിപി നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ എഡിജിപിയ്ക്ക് പൂരം അലങ്കോലമായതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ഷേഖ് ദര്‍വേസ് സാഹിബ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം