കത്തിയും വിശ്വസിക്കാനാവാതെ കസ്റ്റംസ്; കരിപ്പൂരില്‍ ഹൈടെക് സ്വര്‍ണ്ണക്കടത്ത് തുടര്‍ക്കഥ

സ്വര്‍ണ്ണ കടത്തുകാരുടെ പ്രിയ വിമാനത്താവളമായി കരുപ്പൂര്‍ മാറുന്നു. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടുന്നത് നിത്യ സംഭവമായിരിക്കുകയാണ്. യുവതി ഉള്‍പ്പെടെ നാല് യാത്രക്കാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ്.

കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയും നടത്തിയ പരിശോധനയിലാണ് 2.3 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. വയനാട് വൈത്തിര സ്വദേശി കുതിര കുളമ്പില്‍ റിയാസ്, കണ്ണമംഗലം സ്വദേശി തയ്യില്‍ സൈനുല്‍ ആബിദ്, കര്‍ണ്ണാടകയിലെ കൊനാജ് സ്വദേശി അബ്ദുല്‍ ഷഹദ്, കോഴിക്കോട് സ്വദേശി കക്കുഴിയില്‍ പുരയില്‍ ഷംന എന്നിവരാണ് സ്വര്‍ണ്ണം കടത്തിയ കേസില്‍ പിടിയിലായത്.

ഒരു കിലോ 160 ഗ്രാം സ്വര്‍ണ്ണമാണ് ദുബായില്‍ നിന്നെത്തിയ ഷംനയില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. നാല് കാപ്‌സ്യൂളുകളായി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഷംന സ്വര്‍ണ്ണം കടത്തിയത്. ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച 282 ഗ്രാം സ്വര്‍ണ്ണമാണ് സൈനുല്‍ ആബിദില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയത്. അടിവസ്ത്രത്തിന്റേയും ജീന്‍സിന്റേയും ഇലാസ്റ്റിക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റിയാസില്‍ നിന്നും 331 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. അതേ സമയം വ്യത്യസ്തമായ രീതിയിലാണ് കൊനാജ് സ്വദേശിയായ അബ്ദുള്‍ ഷഹദ് 579 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. കത്തിയുടെ രൂപത്തില്‍ ആണ് അബ്ദുള്‍ ഷഹദ് സ്വര്‍ണ്ണവുമായെത്തിയത്.

Latest Stories

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

മൂന്നാം തവണയും മോദിയുടെ പോരാട്ടം വാരാണസിയില്‍; ഹാട്രിക് ലക്ഷ്യത്തില്‍ പത്രിക സമര്‍പ്പിച്ച് നരേന്ദ്ര മോദി

'ഒത്തില്ല' ട്രെന്‍ഡ് മാറി, കൈവിട്ടു പോയ പകപ്പില്‍ ബിജെപി

ആ ടീം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടും, അവന്മാരുടെ കിരീട വിജയം ആഘോഷിക്കാൻ തയാറാക്കുക: ഹർഭജൻ സിംഗ്

രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം; ചെയര്‍മാന് പദവിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും; സമ്മര്‍ദ്ദം ശക്തമാക്കി ജോസ്

മമ്മൂട്ടിക്കുമൊപ്പം 'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉണ്ടാവുമോ? പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സ്ഥിതി എന്ത്? മറുപടിയുമായി പൃഥ്വിരാജ്

എടാ മോനെ, തൃശൂരില്‍ ഗുണ്ടാത്തലവന്റെ ആവേശം മോഡല്‍ പാര്‍ട്ടി; നടപടിയെടുക്കാനാവാതെ പൊലീസ്