നേതൃത്വത്തിന് എതിരെ വിമർശനം, എം.എസ്.എഫ് നേതാവ് പി. പി ഷൈജലിനെ ലീ​ഗ് പുറത്താക്കി

മുസ്ലിം ലീ​ഗ് നേതൃത്വത്തിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയ എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിരിക്കുന്നത്. നേരത്തെ ഹരിത വിഷയത്തിൽ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി ഷൈജൽ ​രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഷൈജലിനെതിരെ നടപടി എടുക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്

വയനാട് ജില്ലാ നേതാക്കൾക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണം ഷൈജൽ ഉന്നയിച്ചിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് നേതാക്കൾ വകമാറ്റിയത്. ഇതിന് പുറമേ ലീ​ഗിലെ ഒരു വിഭാ​ഗം നേതാക്കൾ നിയമസഭ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി. സിദ്ദിഖിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു.

ജില്ലാ സെക്രട്ടറി യഹിയ ഖാന്റെ നേതൃത്വത്തിൽ രഹസ്യയോഗം നടന്നിരുന്നു. പണം വാ​ഗ്ദാനം നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന് പിൻബലമുള്ള മണ്ഡലങ്ങളിൽ പോലും വോട്ട് ചോരാൻ കാരണം ഇതാണ്. ആരോപണങ്ങൾ ലീ​ഗിനെ പ്രതിരോധത്തിലാക്കിയതോടെയാണ് ഷൈജലിനെതിരെ നടപടി എടുത്തിരിക്കുന്നത്.

അതേസമയം വിമർശനങ്ങൾ ഉന്നയിക്കുന്നവരെ നിശ്ശബ്ദമാക്കുന്ന നടപടിയാണ് ലീ​ഗിന്റേത് എന്ന് ഷൈജല്‍ കുറ്റപ്പെടുത്തി. തെറ്റുകാരെ സംരക്ഷിക്കുകയാണ് നേതൃത്വം. ലീ​ഗിനെതിരെ സംസാരിക്കുന്നവരെയെല്ലാം പുറത്താക്കുന്നതാണ് രീതിയെന്ന് ഷൈജല്‍ പറഞ്ഞു. ലീഗിൽ ഫാസിസമാണ്‌ നടപ്പാക്കുന്നതെന്ന് പി പി ഷൈജൽ ആരോപിച്ചു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്