സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാൻ ബസുടമകൾ

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാൻ ബസുടമകൾ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്. ബസിലെ കളക്ഷൻ കുറഞ്ഞതോടെ തൊഴിലാളികളുടെ വേതനം കുറച്ചിരുന്നു.

വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ​ഗണ്യമായി കുറച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ഡ്രൈവർക്ക് 1200 കിട്ടിയിരുന്നിടത്താണ് ഇപ്പോൾ 600 രൂപ നൽകുന്നത്. കണ്ടക്ടർക്കും കിട്ടുന്നത് 600 രൂപ മാത്രം.

അതേസമയം സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകൾ ഓട്ടം നിർത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. സമരങ്ങളോട് ചിലർ കാണിച്ചതുപോലെ അലർജി ഇല്ല. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകൾക്ക് ടാക്സ് കുറച്ച് കൊടുത്തത് അവർക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെഎസ്ആർടിസി ഓർഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തിൽ വിഷയം പരിഹരിക്കാമെന്നും സി പി ജോണ്‍ അറിയിച്ചു.

Latest Stories

'ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുത'; തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ

'ആരുടെ യോഗമാണെന്നോ ആര് വിളിച്ചുചേർത്തെന്നോ അറിയില്ല'; കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി രമേശ് ചെന്നിത്തല

തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ല സെഷൻസ് കോടതിയുടെ നിർദ്ദേശം

'ചിലർ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കൽ ദിനത്തില്‍ എ ജയതിലകിനെതിരെ എന്‍ പ്രശാന്ത്

'ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി'; കെ സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

അദാനി പോർട്സുമായി കൈകോർക്കുന്നു; വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ എംഎസ്എസി

'വാക്കുകൾ വളച്ചൊടിച്ചു, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും എഴുതാമെന്നും കരുതരുത്'; സീമ നായർ