അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐയുടെ ഒക്കച്ചങ്ങായിയായി സി.പി.എം: രാഹുൽ മാങ്കൂട്ടത്തിൽ

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയ സി.പി.എം നടപടിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഈരാറ്റുപേട്ടയിൽ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ “ഒക്കച്ചങ്ങായിയായി ” മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയശൂന്യർക്ക് മാത്രമേ സാദ്ധ്യമാവൂ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സനെതിരായി എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എസ്.ഡി.പി.ഐയുടെ പിന്തുണയോടെ പാസായിരുന്നു. 28 അംഗ നഗരസഭയിൽ വെൽഫെയർ പാർട്ടിയുടെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ 14 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു മുസ്ലിം ലീഗ് അംഗമായിരുന്ന സുഹറ അബ്ദുൽ ഖാദർ ചെയർപേഴ്‌സനായത്. ഒമ്പത് അംഗങ്ങളുള്ള എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അഞ്ച് എസ്.ഡി.പി.ഐ അംഗങ്ങളുടേയും ഒരു വിമത കോൺഗ്രസ് അംഗത്തിന്റേയും പിന്തുണ ലഭിച്ചു. കൂറുമാറിയ അംഗത്തെ എത്രയും വേഗം അയോഗ്യയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

നിങ്ങളറിഞ്ഞോ സി പി എം ഈരാറ്റുപേട്ടയിൽ നടത്തിയ വിപ്ലവ പോരാട്ടം?

കെ.എം മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി പി എം ഇതാ വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു.

ഈരാറ്റുപേട്ടയിൽ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ “ഒക്കച്ചങ്ങായിയായി ” മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാധ്യമാവൂ.

കവലകൾ തോറുമുള്ള ചുമരുകളിൽ വർഗ്ഗീയത തുലയട്ടെ യെന്ന് എഴുതുമ്പോൾ അറിഞ്ഞില്ല രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പിഎമ്മിനെന്ന്.

വട്ടവടയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നോവിപ്പോഴും കേരളം മറന്നിട്ടില്ല. നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സി പി എം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നു.

അതെങ്ങനെ, ഇരട്ടത്താപ്പല്ലാണ്ടൊരു രാഷ്ട്രീയം അവർക്കില്ലല്ലോ! ഇരാറ്റുപേട്ട നഗരസഭയ്ക്ക് തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സി.പി.ഐ(എം) ഭരിക്കുന്നത് പി സി ജോർജ്ജിന്റെ പിന്തുണയിലും, കുറച്ചു മാറി റാന്നിയിൽ ബി.ജെ.പി പിന്തുണയിലും ഭരിക്കുന്ന ഒരു പ്രത്യേക തരം പാർട്ടിയാണ് സി.പി.ഐ(എം)….

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ