വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ലോക്‌സഭയില്‍ ബുധനാഴ്ച അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് സിപിഎം എംപിമാര്‍ക്ക് നിര്‍ദ്ദേശം. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സിപിഎം എംപിമാര്‍ വിട്ടുനില്‍ക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് എംപിമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കിയത്.

ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുമാണ് എംപിമാര്‍ക്ക് സിപിഎം നല്‍കിയ നിര്‍ദ്ദേശം. അതിനുശേഷം മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ മതിയെന്നും നേതൃത്വം അറിയിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയ സിപിഎം എംപിമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

ബുധനാഴ്ചയാണ് മധുരയില്‍ 24-ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം. നേരത്തെ നാല് ദിവസം സഭയിലെത്തില്ലെന്ന് അറിയിച്ച് കെ രാധാകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു. സിപിഎം എംപിമാരായ കെ രാധാകൃഷണന്‍, അമ്ര റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിതാനന്ദം എന്നിവരാണ് സഭയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്.

ബുധനാഴ്ച 12 മണിക്ക് സഭയില്‍ വഖഫ് ബില്ലില്‍ അവതരിപ്പിക്കും, തുടര്‍ന്ന് എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ഇതിനുശേഷം ബില്‍ പാസാക്കും. കേരളത്തില്‍ നിന്ന് പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ കെ രാധാകൃഷ്ണന്‍ എംപിയും ഉണ്ട്. കെ രാധാകൃഷ്ണനെ കൂടാതെ കെകെ ശൈലജ, ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവരും സാധ്യത പട്ടികയിലുണ്ട്. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറിയായി എംഎ ബേബി എത്തുമെന്നാണ് വിലയിരുത്തലുകള്‍.

സിപിഎമ്മിന്റെ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയിലാണ് തുടക്കമാകുന്നത്. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു സമ്മേളനത്തിന്റെ പതാക ഉയര്‍ത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി