കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർത്ഥികളായി; എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും

വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർത്ഥികളായി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പതിനാറ് ഡിവിഷനുകളിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സിപിഎം മത്സരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്ഥാനാർത്ഥികൾക്കും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നൽകിയെന്ന് കെകെ രാഗേഷ് വിശദീകരിച്ചു. പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചു പേരും പുതുമുഖങ്ങളാണ്.

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനിൽ നിന്നാണ് അവർ മത്സരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.

സ്ഥാനാർത്ഥികൾ ഇവർ

കരിവെള്ളൂർ – എവി ലേജു (കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
മാതമംഗലം – രജനി രാജു (ആശ വർക്കേർസ് യൂണിയൻ സംസ്ഥാന നേതാവ്)
പേരാവൂർ – നവ്യ സുരേഷ് (എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി)
പാട്യം – ഷബ്ന (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പന്ന്യന്നൂർ – പി പ്രസന്ന (അങ്കൺവാടി വർക്കേർസ് യൂണിയൻ നേതാവ്)
കതിരൂർ – എകെ ശോഭ (സിപിഎം ലോക്കൽ സെക്രട്ടറി
പിണറായി – അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പെരളശേരി – ബിനോയ് കുര്യൻ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
അഞ്ചരക്കണ്ടി – ഒ.സി.ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി)
കൂടാളി – പിപി റെജിൻ (കുറ്റ്യൂട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്)
മയ്യിൽ – കെ മോഹനൻ (ആദിവാസി ക്ഷേമ സമിതി പ്രസിഡൻ്റ്)
അഴീക്കോട് – കെ വി ഷക്കീല്‍ (സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി
കല്യാശേരി – വി വി പവിത്രന്‍ (സിപിഎം പാപ്പിനിശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി)
ചെറുകുന്ന് – എം വി ഷിമ (ഡിവൈഎഫ്ഐ സംസ്ഥാന നേതാവ്)
പരിയാരം – പി രവീന്ദ്രന്‍ (കർഷക സംഘം നേതാവ്)
കുഞ്ഞിമംഗലം – പി വി ജയശ്രീ ടീച്ചർ (ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ്)

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ