അടൂര്‍ ബാങ്ക് ഭരണസമിതിയില്‍ സി.പി.എമ്മുമായി കൂട്ടുകെട്ട്: അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ചുമതലയില്‍ നിന്ന് നീക്കി

അടൂര്‍ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. പാര്‍ട്ടി ജില്ലാ ഭാരവാഹികളായ ഏഴംകുളം അജു, റെജി പൂവത്തൂര്‍, ഡിഎന്‍ തൃദീപ്, എം ആര്‍ ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി.

സിപിഎമ്മുമായി കൂട്ടുകൂടിയതിനെതിരെ നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും പ്രാദേശിക നേതാക്കളും പരാതി നല്‍കിയിരുന്നു. ബാങ്ക് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഏഴംകുളം അജുവാണ് ധാരണയുടെ ആസൂത്രകനെന്നാണ് പരാതിക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ഏഴംകുളം അജുവിന് പുറമെ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറല്‍ സെക്രട്ടറിമാരായ റെജി പൂവത്തൂര്‍, ഡി എന്‍ തൃദീപ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരോട് ഡി സി സി പ്രസിഡന്റ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശിച്ച പാനല്‍ തള്ളികളഞ്ഞായിരുന്നു സിപിഎം ധാരണയോടെ നേതാക്കള്‍ മത്സരിച്ചത്. 13 അംഗ ഭരണ സമിതിയില്‍ രണ്ട് സീറ്റ് സിപിഎമ്മിന് നല്‍കിയാണ് മത്സരം ഒഴിവാക്കി ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചത്.

Latest Stories

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി