'സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം, സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ല'; ബിനോയ് വിശ്വം

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും മുന്‍പും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഐഎം ആണെന്നും സര്‍ക്കാറിനെ തിരുത്തേണ്ട ഘട്ടങ്ങളില്‍ സിപിഐ കൃത്യമായി തിരുത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎമ്മിനെതിരെ തുറന്നടിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയെ അംഗം പ്രകാശ് ബാബു പ്രതികരിച്ചു. മുന്നണിയില്‍ കൂടിയാലോചന ഇല്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായി എന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫലങ്ങള്‍ അവലോകനം ചെയ്യാന്‍ സിപിഐയുടെ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ ശക്തമായ വിമര്‍ശനമാണ് സിപിഐഎമ്മിനെതിരെ ഉന്നയിക്കുന്നത്. പി എം ശ്രീ, ആശാവര്‍ക്കര്‍മാരുടെ സമരം തുടങ്ങി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ കനത്ത തിരിച്ചടിക്ക് കാരണമായി. മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ട് പോയതും പരാജയത്തിന് കാരണമായതായി സിപിഐ നേതാക്കള്‍ പറയുന്നു.

Latest Stories

കൊവിഡിനെ പോലെ വായുവിലൂടെ അതിവേഗം പടരില്ല, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും; വിശ​ദീകരണവുമായി ലോകാരോ​ഗ്യ സംഘടന

വി ഡി സതീശൻ അനുകൂല പ്രകടനം നടത്തി; ഇടുക്കിയിൽ നാല് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്‌ത്‌ ഡിസിസി

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു, ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്

'പുറത്തുവന്ന പട്ടികയുടെ ചിത്രം കണ്ടിട്ടില്ല, എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക'; സന്ദീപ് വാര്യർ

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായി; ഡിജിസിഎയ്ക്കും ഇന്‍ഡിഗോയ്ക്കും ഉൾപ്പെടെ പരാതി നൽകി മഹുവ മൊയ്ത്ര

ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം

47 എംഎൽഎമാരും പിന്തുണച്ചത് കെസിയെ, പിന്തുണച്ചവരിൽ സണ്ണി ജോസഫും സന്ദീപ് വാര്യരും വരെ; സതീശനൊപ്പം 6 പേർ മാത്രമെന്ന് റിപ്പോർട്ട്

തമിഴകത്ത് പൊളിറ്റിക്കൽ ത്രില്ലർ; ഡിഎംകെയും എഐഡിഎംകെയും ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ നീക്കം നടത്തിയാൽ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ