​​ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പൊലീസ്​ സ്​റ്റേഷൻ ഉദ്ഘാടനം; സാമൂഹിക അകലം പാലിക്കാതെ തി​​ക്കുംതിരക്കും

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പൊലീസ്​ സ്​റ്റേഷൻ ഉദ്ഘാടനം. സം​​സ്ഥാ​​നം സ​​മ്പൂ​​ർ​​ണ ലോ​​ക്ഡൗ​​ണി​​ലാ​​യി​​രു​​ന്ന ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ഗു​​രു​​വാ​​യൂ​​ർ ടെ​​മ്പി​​ൾ സ്​​​റ്റേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ലാ​​ണ് കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ കാ​​റ്റി​​ൽ പ​​റ​​ന്ന​​ത്. ഓ​​ഫീസു​​ക​​ളി​​ലും ഡ​​ബി​​ൾ മാ​​സ്ക് ധ​​രി​​ക്ക​​ണ​​മെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​സം​​ഗം ഡി.​​ജി.​​പി അ​​ട​​ക്ക​​മു​​ള്ള പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ കേ​​ട്ട​​ത്​ മാ​​സ്​​​ക്​ ധ​​രി​​ക്കാ​​തെ​​യും സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ക്കാ​​തെ​​യുമാണ്.

വി​​വാ​​ഹ​​ത്തി​​ലും സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ളി​​ലും 20 പേ​​രി​​ല​​ധി​​കം പേ​​ർ പ​​ങ്കെ​​ടു​​ക്ക​​രു​​തെ​​ന്ന് ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്ന പൊ​​ലീ​​സി​ൻെറ സ്​​​റ്റേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ഒ​​രു മുറി​​യി​​ൽ തി​​ങ്ങി​​ക്കൂ​​ടി​​യ​​ത് 30ല​​ധി​​കം പേ​​ർ. ഡി.​​ജി.​​പി, ഐ.​​ജി, ഡി.​​ഐ.​​ജി, ക​​മീ​​ഷ​​ണ​​ർ, എ​​സ്.​​പി തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് ടെ​​മ്പി​​ൾ സ്​​​റ്റേ​​ഷ​​നി​​ലി​​രു​​ന്ന് യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.

പ​​ല​​രും മാ​​സ്ക് ഊ​​രി കൈ​​യി​​ൽ ​വെ​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചി​​ല വ​​നി​​ത സി.​​പി.​​ഒ​​മാ​​രു​​ടെ താ​​ടി​​യി​​ലാ​​യി​​രു​​ന്നു മാ​​സ്ക്. സ​​മ്പൂ​​ർ​​ണ ലോ​​ക്ഡൗ​​ൺ ദി​​ന​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ശ്ച​​യി​​ച്ച​​ത്​ സം​​ബ​​ന്ധി​​ച്ചു​​ത​​ന്നെ ആ​​ക്ഷേ​​പം ഉ​​യ​​ർ​​ന്നി​​രു​​ന്നു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!