കേരളത്തില്‍ കോവിഡ് കേസുകളും മരണവും കൂടുന്നു; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

ഒമിക്രോണ്‍ ഭീതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ അടിന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ കോവിഡ് കേസുകളും മരണവും കൂടുകയാണെന്ന് ചൂണ്ടിക്കാട്ടി കത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ ഒരു മാസത്തെ കോവിഡ് കേസുകളുടെ കണക്കെടുത്താല്‍ അതില്‍ 58 ശതമാനവും കേരളത്തില്‍ ആണെന്നും കേന്ദ്രം അറിയിച്ചു.

കേസുകളുടെ വര്‍ധനവിന്റെ കണക്കുകള്‍ക്ക് ഒപ്പം മരണങ്ങളുടെ എണ്ണവും താരതമ്യം ചെയ്തുകൊണ്ടാണ് കേന്ദ്രത്തിന്റെ കത്ത്. ഇക്കാലയളവില്‍ 1,71,521 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കോട്ടയം എന്നീ നാല് ജില്ലകളില്‍ 10 ശതമാനത്തിലേറെ കേസുകളാണ് ഓരോ ആഴ്ച്ചയും സ്ഥിരീകരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ അഞ്ചിനും ഒമ്പതിനും ഇടയിലാണ് സ്ഥിരീകരണ നിരക്ക്. മരണ നിരക്കിലും നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞ ആഴ്ച്ച 2118മാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് തൊട്ട് മുന്‍പത്തെ ആഴ്ച്ചയില്‍ 1890 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തെ കൂടാതെ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ളത്. എന്നാല്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ നിരക്ക് ഏറെ താഴെയാണ്. സംസ്ഥാനത്ത് ശരാശരി ലക്ഷത്തിന് മുകളില്‍ പ്രതിദിന പരിശോധനകള്‍ നടന്നിരുന്നു എന്നാല്‍ ഇപ്പോള്‍ മറ്റ് രോഗങ്ങളുടെ ചികിത്സക്കായുളള പരിശോധന, വിദേശയാത്രക്കും പരീക്ഷകള്‍ക്കും വേണ്ടിയുള്ള പരിശോധന എന്നിവയടക്കം 50,000-60,000 പരിശോധകള്‍ മാത്രമേ നടക്കുന്നുള്ളു എന്നും കത്തില്‍ പറയുന്നു.

കേരളം കോവിഡിനെ പ്രതിരോധിച്ച രീതി വ്യത്യസ്തമാണ്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിലപാട്. കോവിഡ് വ്യാപനം തടയണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡിഷ, കര്‍ണാടക മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനും കേന്ദ്രം കത്ത് അയച്ചു. സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും മരണസംഖ്യയും ഉയരുന്നതില്‍ ആശങ്കയും ഒമിക്രോണ്‍ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ കേന്ദ്രം അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ