കെകെ ശൈലജയ്‌ക്കെതിരെ അഴിമതി ആരോപണം; തിരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ അഴിമതി ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിപിഇ കിറ്റ് അഴിമതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചോദിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭരണകൂടം ഈ അഴിമതിക്ക് മറുപടി പറഞ്ഞിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

കോവിഡ് കാലത്ത് നടന്നത് സമ്പൂര്‍ണ അഴിമതിയാണ്. കോവിഡ് പ്രതിരോധത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. 1300 കോടി രൂപയുടെ അഴിമതിയില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ മന്ത്രിയും പ്രതികരിക്കാത്തതെന്തേ എന്നും മുല്ലപ്പള്ളി ചോദിച്ചു. സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അന്വേഷണങ്ങള്‍ ആരംഭിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് പിണറായിയുടെ മുന്നില്‍ മുട്ട് വിറക്കുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ പുറത്തുവന്നിട്ടും ഒരു തുമ്പുപോലും കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്