'കുനാലിനെ മൂന്ന് മാസം വിലക്കിയപ്പോള്‍ ലോക്ക്ഡൗണ്‍ എല്ലാവരുടേയും യാത്ര വിലക്കി': വിമാനക്കമ്പനികളെ കൊട്ടി ശശി തരൂര്‍

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക്‌ വിമാന കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ കൊവിഡ് ലോക്ക്ഡൗണുമായി ബന്ധിച്ച് ശശി തരൂർ. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പരിഹാസം. കുനാലിന്റെ യാത്ര വിലക്കിയപ്പോൾ കോവിഡ് എത്തി എല്ലാവരുടെയും യാത്ര വിലക്കിയെന്ന് ഇൻഡിഗോയെ റീട്വീറ്റ് ചെയ്ത തരൂർ പറഞ്ഞു.

കുനാല്‍ മൂന്ന് മാസത്തേക്ക് യാത്ര ചെയ്യേണ്ടെന്ന് വിമാന കമ്പനികൾ തീരുമാനിച്ചപ്പോൾ ലോക്ക്ഡൗൺ ഇക്കാലയളവിൽ മറ്റാരും തന്നെ യാത്ര ചെയ്യേണ്ടെന്ന് ഉറപ്പാക്കിയതായി തരൂർ ട്വീറ്റ് ചെയ്തു. എല്ലാവരുടേയും നന്മയ്‍ക്കായി ഇനിയൊരിക്കലും കുനാലിന് യാത്രാനിരോധനം ഏർപ്പെടുത്തരുതെന്ന ഉപദേശവും തരൂർ വിമാന കമ്പനികൾക്ക് നൽകി.

മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ ആക്ഷേപിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ഇന്‍ഡിഗോ, എയർ ഇന്ത്യ, ഗോ എയർ, സ്പൈസ്ജെറ്റ് അടക്കമുള്ള വിമാന കമ്പനികൾ നേരത്തെ കുനാലിന്‌ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ