സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാന വിവാദം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം

സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാന നൃത്താവിഷ്കാരം ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കലാമണ്ഡലം. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകി. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

നൃത്തം പഠിപ്പിക്കാൻ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം നേരത്തേ വിവാദമായിരുന്നു. സ്കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ഇത് ഏറെ വേദനിപ്പിച്ചെന്നും ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, വിവാദം മുറുകിയപ്പോൾ മന്ത്രി നടിക്കെതിരായ പ്രസ്താവന പിൻവലിച്ചിരുന്നു. തന്‍റെ പ്രസ്താവന പിൻവലിക്കുകയാണെന്നും വിവാദത്തിനില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, അവതരണഗാനത്തിന്‍റെ നൃത്തം ആര് പഠിപ്പിക്കുമെന്നായിരുന്നു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. അതിനാണ് കലാമണ്ഡലം ഉത്തരം നൽകിയത്.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു