സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണം; അനുവദനീയമായ ഇളവുകള്‍

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. റോഡുകളില്‍ പൊലീസിന്റെ കര്‍ശന പരിശോധന തുടങ്ങി. അവശ്യ സര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുന്നൊള്ളൂ. അടുത്ത ഞായറാഴ്ചയും സമാനരീതിയില്‍ നിയന്ത്രണങ്ങളുണ്ടാകും.

ഇന്ന് അനുവദനീയമായ ഇളവുകള്‍ 

അടിയന്തര അവശ്യ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍, കന്പനികള്‍, സംഘടനകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ടീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാത്രയ്ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് കൈയില്‍ കരുതണം.

ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി നിര്‍വഹണത്തിനു യാത്ര ചെയ്യാം

ചികിത്സ ആവശ്യത്തിനു പോകുന്ന രോഗികള്‍, വാക്‌സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രി രേഖ, വാക്‌സിനേഷന്‍ രേഖ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാം

ദീര്‍ഘദൂര ബസ് സര്‍വീസ്, ട്രെയിന്‍ വിമാനയാത്രകള്‍ അനുവദനീയമാണ്.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനു പൊതു ഗതാഗത വാഹനങ്ങള്‍, ടാക്‌സികള്‍, ഗുഡ്‌സ് കാരേജ് എന്നിവയ്ക്ക് അനുമതിയുണ്ട്.

ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യം,മാംസം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ ഒന്പതു വരെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറി, പാഴ്‌സല്‍ എന്നിവയ്ക്കായി രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതു വരെ പ്രവര്‍ത്തിക്കാം.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജ പ്പെടുത്തുന്നു. പരിപാടികളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണം.

ഇ കോമേഴ്‌സ് -കൊറിയര്‍ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതു വരെ അനുവദനീയമാണ്. അതിനുശേഷം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

ടൂറിസം കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കു ആയതിന്റെ രേഖകള്‍ സഹിതം സ്വന്തം വാഹനം, ടാക്‌സിയില്‍ യാത്ര ചെയ്യുന്നതും ഹോട്ടല്‍, റിസോര്‍ട്ടില്‍ താമസിക്കുന്നതും അനുവദനീയമാണ്.

സിഎന്‍ജി, എല്‍എന്‍ജി, എല്‍പിജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അനുവദനീയമാണ്.

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും, പരീക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ക്കും അഡ്മിറ്റ് കാര്‍ഡ്, ഐഡി കാര്‍ഡ്, ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം

ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, നഴ്‌സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്ര അനുവദനീയമാണ്.

ടോള്‍ ബൂത്ത്, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ഹൗസസ് എന്നിവയുടെ പ്രവര്‍ത്തനം അനുവദനീയമാണ്.

സാനിറ്റേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര അനുവദനീയമാണ്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹന റിപ്പയറിംഗിനായി വര്‍ക്ക് ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.

Latest Stories

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !

ഇന്ത്യ ധര്‍മ്മശാലയല്ല, അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ല; ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി