ഭരണഘടന വിമര്‍ശന വിധേയമാണ്, എന്നാല്‍ മന്ത്രി ഉപയോഗിച്ച ഭാഷ അനുചിതമാണ്: പി.ഡി.ടി ആചാരി

മന്ത്രി സജി ചെറിയന്റെ ഭരണഘടനാവിരുദ്ധ പ്രസ്താവനയില്‍ പ്രതികരണവുമായി മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി. ഭരണഘടന വിമര്‍ശന വിധേയമാണെന്നും എന്നാല്‍ മന്ത്രി ഉപയോഗിച്ച ഭാഷ അനുചിതമാണെന്നും, പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നെന്നും പി.ഡി.ടി ആചാരി പറഞ്ഞു.

ഭരണഘടനയെ വിമര്‍ശിക്കരുതെന്ന് പറയാന്‍ കഴിയില്ല. എങ്ങനെയൊക്കെ വിമര്‍ശിക്കാം എന്നുള്ളത് വ്യക്തി തീരുമാനമാണ്. ഭരണഘടനയെ അപമാനിക്കുന്നത് മാത്രമാണ് കുറ്റകൃത്യം. ശക്തമായ ഭരണഘടനാ വിമര്‍ശനത്തെ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ട്.

മന്ത്രി നടത്തിയത് കുറ്റകൃത്യമായി പറയാന്‍ കഴിയില്ല. മന്ത്രി നടത്തിയത് ഭരണഘടനക്കെതിരെയുള്ള അതിരൂക്ഷ വിമര്‍ശനം മാത്രമാണ്. മന്ത്രിമാരുടെ പ്രസ്താവനയില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം 24നോട് പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരയുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റേത്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ചിലത് നാക്കുപിഴയാകാമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഡല്‍ഹിയില്‍ പറഞ്ഞു.

സജി ചെറിയാന്‍ നിലപാട് വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമായി. ഭരണഘടനയില്‍ ഭേദഗതി ആവാമെന്ന് ശില്‍പികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് സിപിഎം നേതൃത്വം.

മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് പരാതി നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ പത്തനംതിട്ട എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം ബിജെപി പ്രതിനിധി സംഘവും പരാതിയുമായി ഗവര്‍ണറെ സമീപിച്ചു.

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല.

സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ