വന്ദേ ഭാരത് എക്‌സ്പ്രസിനെ ഉദ്ഘാടന ദിവസം കോണ്‍ഗ്രസ് ഷൊര്‍ണൂരില്‍ തടയും; സമരം പ്രഖ്യാപിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ദിവസം തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. ട്രെയിന് ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയുക. താന്‍, അയച്ച കത്തിന് മറുപടി പോലും നല്‍കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എം പി ആരോപിച്ചു.

വന്ദേഭാരത് എക്‌സപ്രസിന്റെ ഉദ്ഘാടന ദിവസമായ ഏപ്രില്‍ 25 ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ തന്നെ തടയാനാണ് തീരുമാനം. ഷൊര്‍ണൂര്‍ ജംഗ്ഷന്‍. ദക്ഷിണേന്ത്യയില്‍ തന്നെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. പാലക്കാട് ജില്ലയില്‍ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയില്‍വേ ഉന്നയിച്ച കാരണം വേഗത്തെ ബാധിക്കുമെന്നാണ്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ തന്നെ വള്ളത്തോള്‍ നഗര്‍ മുതല്‍ കാരക്കാട് വരെ 15 കി. മീ. വേഗത്തിലാണ് ട്രെയിനിന് പോകാന്‍ കഴിഞ്ഞുള്ളൂവെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തി ചെവ്വാഴ്ച്ച രാവിലെ 10.30-ന് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്യുക. 20 മിനിറ്റാണ് ഉദ്ഘാടന സംഗമത്തില്‍ അദേഹം പങ്കെടുക്കുക. വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുക്കാത്ത വിധത്തിലാണ് പുതിയ സമയക്രമം. പകരം റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കും.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്