'കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലെ കണ്ടെത്തൽ, അത് പൊതുവികാരം'; കെ എൻ ബാലഗോപാൽ

കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലെ കണ്ടെത്തൽ എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണെന്നും അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയത്. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്. പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ല, ജനങ്ങളിലും ആ ചർച്ചയുണ്ട്’- മന്ത്രി പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ സർവ്വേയിലും തുടർഭരണം ഉണ്ടാകുമെന്ന് പറയുന്നുണ്ട്. അതേസമയം ആശ വർകർമാരുടെ സമരവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ നടപടി രാഷ്ട്രീയ ഗിമ്മിക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാനൽ ദൃശ്യം കണ്ടാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെടും. താൻ ഇതിനായിട്ടാണ് ഡൽഹിയിൽ പോകുന്നതെന്നും മന്ത്രി പറയുന്നു. കേന്ദ്രമന്ത്രി സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും