കോണ്‍ഗ്രസ് പുനഃസംഘടന; നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കമാന്‍ഡ്. നാല് എം.പി മാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നിര്‍ദ്ദേശം നല്‍കി.

എം.പിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍ എന്നിവര്‍ പരാതി ഉന്നയിച്ചതോടെയാണ് പുനഃസംഘടന നടപടികള്‍ തല്‍കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ അറിയിച്ചിരിക്കുന്നത്. പുന:സംഘടന ചര്‍ച്ചകളില്‍ എം.പി മാരെ ഉള്‍പ്പെടുത്തുന്നില്ലെന്നും, കെ.പി സി.സി, ഡി.സി.സി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കാണെന്നുമാണ് എം.പിമാരുടെ ആരോപണം.

സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുന:സംഘടന വേണ്ടെന്ന നിലപാട് എ ഐ ഗ്രൂപ്പുകള്‍ മുന്നോട്ട് വച്ചതോടെ സുധാകരനും, ഗ്രൂപ്പ് നേതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പുനഃസംഘടനയായി മുന്നോട്ട് പോകുമെന്നാണ് സുധാകരന്‍ അറിയിച്ചത്. ഹൈക്കമാന്‍ഡ് അനുമതി ഉണ്ടെന്നായിരുന്നു സുധാകരന്റെ നിലപാട്. ഇതിന് പിന്നാലെയാണ് എം.പി മാര്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

ഡിസിസി ബ്ലോക്ക് തലത്തിലുള്ള പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് ഹൈക്കമാന്‍ഡ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത് സംബന്ധിച്ച് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് പട്ടിക പ്രഖ്യാപിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ഹൈക്കമാന്‍ഡ് ഇടപെടല്‍.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്