മത്സരിക്കാൻ താത്പര്യമില്ല; ലോക്സഭാ തിരഞ്ഞെടുപ്പിനോട് മുഖം തിരിച്ച് കോൺഗ്രസ് നേതാക്കൾ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ആവേശത്തിനു പകരം വിമുഖത കാണിക്കുകയാണ് കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ചാണ് നേതാക്കളിൽ പലരും രംഗത്തുവന്നിരിക്കുന്നത്.

കെ മുരളീധരന് പിന്നാലെ ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും ഹൈക്കമാന്‍ഡിനെ നിലപാട് അറിയിക്കുമെന്നാണ് സൂചന. മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കെ മുരളീധരന് മാത്രമായി പ്രത്യേകതയൊന്നും തന്നെയില്ല. തങ്ങള്‍ക്കും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നാണ് വിശദീകരണം.

അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.തന്റെ പ്രവര്‍ത്തന മേഖല കേരളത്തില്‍ നിന്ന് മാറ്റാന്‍ തയാറല്ലെന്ന നിലപാട് രമേശ് ചെന്നിത്തല സ്വീകരിച്ചതിനാലാണ് രമേശ് ചെന്നിത്തലയെ സ്ഥിരം പ്രതിനിധിയാക്കത്തത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

ഇതേ ആക്ഷേപം മറ്റ് പ്രമുഖ നേതാക്കളുടെ മനംമാറ്റത്തിന് പിറകിലും പറയുന്നുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് പലരും ദേശീയ രാഷ്ട്രീയത്തോട് വിമുഖത കാട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഡൽ‌ഹിയിലെത്തിയാൽ പിന്നീട് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ,സാധ്യത മങ്ങുന്നു എന്നതാണ് നേതാക്കളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ