'മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസ് പലസ്തിൻ ജനതയ്ക്ക് പിന്തുണ നൽകുന്നു, അവസാന നിമിഷം എന്തെങ്കിലും പറഞ്ഞ് വോട്ട് മറിക്കനാണ് മുഖ്യമന്ത്രി നോക്കുന്നത്'; കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. അവസാന നിമിഷം എന്തെങ്കിലും പറഞ്ഞ് വോട്ട് മറിക്കനാണ് മുഖ്യമന്ത്രി നോക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കെ സി വേണുഗോപാൽ മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസ് പലസ്തിൻ ജനതയ്ക്ക് പിന്തുണ നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇന്നലെ മുഖ്യമന്ത്രി പലസ്തിനെ കുറിച്ച് പറഞ്ഞു. 2022ലെ മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് കണ്ടു. 2022ൽ മുഖ്യമന്ത്രി ഇസ്രായേൽ കോൺസലേറ്റ് ജനറലിനെ കണ്ടു. ഇസ്രായേലുമായി സഹകരിക്കുന്നതിൽ സന്തോഷമെന്നാണ് കൂടിക്കാഴ്ച്ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. അതേസമയം നിലമ്പൂരിൽ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സർക്കാരിനെതിരെ ജനവികാരം കൂടുതലാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

പലസ്തിൻ ജനതയുടെ മോചനത്തിന് വേണ്ടി മഹാത്മാഗാന്ധിയുള്ള കാലം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പ്രഖ്യാപിത നിലപാടുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അത് തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകുന്ന നിലപാട് അല്ല. 10 വോട്ട് കിട്ടാൻ വേണ്ടിയുള്ള നിലപാട് അല്ല. എഐസിസി സമ്മേളനങ്ങളിൽ പലസ്തീന് വേണ്ടി ഒരു വാചകമില്ലാത്ത പ്രമേയവും പാസാക്കിയിട്ടില്ല. പ്രിയങ്കഗാന്ധിയും ശക്തമായി രംഗത്ത് വന്നുവെന്നും പാർലമെന്റിൽ ബാഗും തൂക്കിയാണ് വന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Latest Stories

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി