ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായി കോണ്‍ഗ്രസിന് വര്‍ഗീയ കൂട്ടുകെട്ട്; എസ്എന്‍ഡിപിയും വര്‍ഗീയ നിലപാട് സ്വീകരിക്കുന്നു; ആഞ്ഞടിച്ച് സിപിഎം

കോണ്‍ഗ്രസിന്റെ വര്‍ഗീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെട്ടതാണ് കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയും വര്‍ഗീയ നിലപാടാണ് സ്വീകരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടെങ്കിലും ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചുവരാനാകും. ഇടതുപക്ഷം തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും. കഴിഞ്ഞതിന് മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തോല്‍വി നേരിട്ടു. അതിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതുപക്ഷം വിജയിച്ചു. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റും നേടി.

സര്‍ക്കാര്‍ ഇടപെടേണ്ട മുന്‍ഗണനാ വിഷയങ്ങള്‍ കൃത്യമായി തീരുമാനിച്ച് നടപ്പാക്കും. ക്ഷേമ പെന്‍ഷനുകള്‍ അതത് മാസങ്ങളില്‍ ജനങ്ങളുടെ കൈകളില്‍ എത്തിക്കും. സമൂഹത്തില്‍ ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കേണ്ടവര്‍ക്കെല്ലാം കൃത്യമായി ഉറപ്പാക്കും. അതോടൊപ്പം വികസനപ്രവര്‍ത്തനങ്ങളും നടത്തുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം