കലങ്ങി മറിഞ്ഞ് കേരള എൻസിപി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് നീക്കം, നേതൃത്വത്തിന് പരാതി നൽകി ശശീന്ദ്രനും പിസി ചാക്കോയും

ദേശീയ തലത്തിലെ പിളർപ്പ് ചർച്ചയാകുന്നതിന് പിറകെ എൻസിപി കേരളാ ഘടകത്തിൽ ഭിന്നത രൂക്ഷമാകുകയാണ്. തോമസ് കെ തോമസ് എംഎൽഎക്കെതിരെ പാർട്ടിയിൽ നടപടിക്ക് നീക്കം നടക്കുകയാണ്. എംഎൽഎക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും.

പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് ശരത്പവാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎൽഎക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ടുകൾ.

എൻസിപിയുടെ വർക്കിം​ഗ് കമ്മിറ്റി അം​ഗമായ തോമസ് കെ തോമസിനെ ആ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്ന് തന്നെ അക്കാര്യത്തിൽ തീരുമാനമുണ്ടാവും. എന്നാൽ നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കാനാണ് തോമസ് കെ തോമസിന്റെ നീക്കം. നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്.

തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും, ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

Latest Stories

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ