പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ സ്‌കൂളുകളില്‍ നടത്തുന്നതിനോട് അനുകൂല നിലപാടെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജോര്‍ജ് കുര്യന്‍. പാലക്കാട് ക്രിസ്തുമസ് കരാളുമായി ബന്ധപ്പെട്ട് സ്‌കൂളിലുണ്ടായ വിഷയത്തില്‍ അപലപിക്കുന്നതായും ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയുന്നു. നബിദിനം സ്‌കൂളുകളില്‍ ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും അനുവദിക്കണം. അക്രമ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരാള്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണെന്നും ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.

കരാളിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019ല്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ബിഷപ് ഹൗസ് ആക്രമിച്ചു. അതിന് പരിഹാരമായി അവര്‍ കരാള്‍ നടത്തട്ടെ. എല്ലാ മതങ്ങളുടെയും ആഘോഷം സ്‌കൂളുകളില്‍ നടത്തുന്നതിനോട് അനുകൂല നിലപാടാണെന്നും മന്ത്രി അറിയിച്ചു.

Latest Stories

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു, ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും

അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ'; അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സംഘടന

KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി

KERALA BUDGET 2026: ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ

KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന്‍ സമുദ്ര 400 കോടി വകയിരുത്തും

KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം

കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; പ്രതീക്ഷയോടെ കേരളം