കെ. സുരേന്ദ്രന് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

സി.കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവിട്ടു. സുൽത്താൻ ബത്തേരി എസ്.എച്ച്.ഒക്കാണ് കോടതി നിർദേശം നൽകിയത്. എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ നവാസിന്റെ പരാതിയിലാണ് കോടതിയുടെ നിർദേശം.

സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി.കെ ജാനുവിന് രണ്ട് ഘട്ടങ്ങളിലായി കെ സുരേന്ദ്രൻ അമ്പത് ലക്ഷം രൂപ നൽകിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

പത്ത് ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ വച്ചും നാൽപ്പത് ലക്ഷം രൂപ സുൽത്താൻ ബത്തേരിയിൽ വച്ചും കൈമാറിയെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഐപിസി 171 ഇ, 171 എഫ് പ്രകാരമാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി