കളമശ്ശേരിയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി; 9-ാം ക്ലാസുകാരി പോയത് പ്രായപൂർത്തിയാകാത്ത സുഹൃത്തിനൊപ്പം

കൊച്ചി കളമശ്ശേരിയിൽ നിന്നും 15 കാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ എച്ച്എംടി സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർഥിനിയെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി കൈമാറിയത്. പെൺകുട്ടി പോയത് പ്രായപൂർത്തിയാകാത്ത സുഹൃത്തിനൊപ്പം ആണെന്നും വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായതെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും അന്വേഷണം നടത്താൻ ഇതിനകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയെ ഉടൻ തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ