'രോമാഞ്ച' പ്രസ്താവന പിന്‍വലിച്ചിട്ടും രക്ഷയില്ല; മന്ത്രി സജി ചെറിയാന്‍ ബിഷപ്പുമാരെ അപമാനിച്ചുവെന്ന് പൊലീസില്‍ പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത കത്തോലിക്ക സഭ ബിഷപ്പുമാരെ അപമാനിച്ചുവെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ പൊലീസില്‍ പരാതി. മതസ്പര്‍ധയുണ്ടാക്കും വിധം പ്രകോപനപരമായി ബിഷപ്പുമാര്‍ക്കെതിരേ പൊതുപരിപാടിയില്‍ പ്രസംഗിച്ചെന്നാരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ബി.ജെ.പി. ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. ഹരീഷ് കാട്ടൂര്‍ ആണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.കഴിഞ്ഞ 31ന് പുന്നപ്രയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

ബി.ജെ.പി നേതാക്കള്‍ വിളിച്ചാല്‍ ചില ബിഷപ്പുമാര്‍ക്ക് പ്രത്യേക രോമാഞ്ചമാണെന്നും മുന്തിരി വീഞ്ഞും കേക്കും ആസ്വദിക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കിയതുമെന്നുള്ള മന്ത്രിയുടെ അപമാനകരമായ വാക്കുകള്‍ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്റെ പ്രസ്താവന വിവാദമവയതിനെ തുടര്‍ന്ന് മന്ത്രി നേരിട്ട് ഈ പ്രസ്താവന പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് ബിജെപി കേസ് നല്‍കിയിരിക്കുന്നത്.

Latest Stories

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്