ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതി; നീക്കം സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനെന്നും യുവതി

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ ഗുരുതര ആരോപണവുമായി യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് ഈ നീക്കം നടത്തിയതെന്നും പരാതിക്കാരി ആരോപിക്കുന്നു. ബെന്നി ബെഹനാന്റെ നിര്‍ദേശമനുസരിച്ചാണ് ജോസ് തെറ്റയിലിനെ കുടുക്കിയത്. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ അവര്‍ ചാനലുകള്‍ പ്രദര്‍ശിപ്പിച്ചതായിട്ടും പരാതിക്കാരി  പറയുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനു പിന്നിലുണ്ട്. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ബെന്നി ബെഹനാനും ഭാര്യയ്ക്കുമെതിരെയാണ് യുവതിയുടെ പരാതി.

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബെന്നി ബെഹന്നാന്‍. അതേസമയം ഇത്തവണ പരാതിക്കാരിയായ യുവതിയും ചാലക്കുടിയില്‍ ജനവിധി തേടുന്നുണ്ട്. പരാതിക്കാരിയായ യുവതിയാണ് ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയിലുണ്ടായിരുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ