കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച കേസ്; പ്രതിയെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടീസ്

കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താൻ പൊലീസിന്‍റെ ലുക്ക്ഔട്ട് നോട്ടീസ് . യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്​ലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്.

പ്രതിയായ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് അജ്മാനിലെ വസ്ത്ര നിര്‍മ്മാണശാലയിൽ അഡ്മിനിസ്ട്രേഷൻ ഓഫീസറാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചെന്ന പരാതി നല്‍കിയെങ്കിലും ഇര, മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാകൂ എന്നാണ് പോലീസ് എടുത്ത നിലപാട്. ഇതേ തുടര്‍ന്നാണ് കുറ്റിപ്പുറം സ്റ്റേഷനിൽ പരാതി നൽകിയ യുവതി  മലപ്പുറം എസ്പിക്ക് മുന്നിൽ നേരിട്ട് പരാതിയുമായി എത്തിയത് .

എസ്പിക്ക് പരാതി നൽകിയ ഉടൻ തന്നെ പ്രതി കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫിസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയടക്കം പഴുതടച്ച അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

ക്യാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സ്‌കൂളുകളില്‍ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുത്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറി; ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ്

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി