രാജ്യത്തെ പകുതിയിലേറെ നിയമന ശിപാര്‍ശകളും കേരള പിഎസ്‌സി വഴി; ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു; റാങ്ക് പട്ടികകളില്‍ നിന്ന് പരമാവധി നിയമനം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വീസ് കമീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേനയാണ് നടത്തുന്നതെന്ന് മുഖയമന്ത്രി പിണറായി വിജയന്‍.

സുതാര്യമായും കാര്യക്ഷമതയോടെയും സമയബന്ധിതമായും നിയമനങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ കേരള പബ്ലിക് സര്‍വീസ് കമീഷനെതിരെ അപകീര്‍ത്തികരമായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കമീഷന്‍ അതത് സമയം നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരള പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയിലാണെന്നും യാതൊരു ആശങ്കയ്ക്കും ഇടനല്‍കാത്ത തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

2023 മുതല്‍ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ മുന്‍കൂര്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് നിയമന നടപടികള്‍ നടത്തി വരുന്നത്. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് മുന്‍കൂട്ടി തയ്യാറെടുപ്പ് നടത്താന്‍ സഹായകമായിട്ടുണ്ട്. പരീക്ഷ കഴിഞ്ഞാലുടന്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അവ കൂടി പരിശോധിച്ച് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തുകയും ചെയ്തുവരുന്നു. റാങ്ക് പട്ടികകള്‍, നിയമന ശിപാര്‍ശകള്‍ എന്നിവയില്‍ പിശകുകള്‍ ഉണ്ടാകാതിരി ക്കാന്‍ കുറ്റമറ്റ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒരു കലണ്ടര്‍ വര്‍ഷമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ എല്ലാ ഒഴിവുകളും പിഎസ്‌സിക്ക് മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം എല്ലാ നിയമനാധികാരികള്‍ക്കും നല്‍കിവരുന്നുണ്ട്. റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടികകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമന ശിപാര്‍ശകള്‍ നല്‍കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ എല്ലാ റാങ്ക് പട്ടികകളില്‍ നിന്നും പരമാവധി നിയമനം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഒഴിവുണ്ടായിരുന്നിട്ടും പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം നിലവിലില്ലന്നും അദേഹം പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും