സി.എം രവീന്ദ്രന്‍ നിയമസഭയില്‍; ഇന്ന് ഇ.ഡിയ്ക്ക് മുമ്പില്‍ ഹാജരാകില്ല

ലൈഫ് മിഷന്‍ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നിയമസഭയില്‍. ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നിരിക്കെയാണ് രവീന്ദ്രന്‍ നിയമസഭയില്‍ എത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് രവീന്ദ്രന്‍ ഇഡിയ്ക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് ഉറപ്പായി.

ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങുമെന്നാണ് സൂചന. രവീന്ദ്രനും സ്വപ്നാ സുരേഷും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ സി എം രവീന്ദ്രന്‍ പ്രതിരോധത്തിലായിരുന്നു.

ലൈഫുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദൂബായ് ആസ്ഥാനമായ റെഡ്ക്രസന്റ് എന്ന സ്ഥാപനവുമായി നടക്കുമ്പോഴാണ് സ്വപ്നയും രവീന്ദ്രനും തമ്മിലുള്ള ചാറ്റുകള്‍ പുറത്ത് വരുന്നത്.

ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് ലൈഫ് മിഷന്‍ കോഴക്കേസ്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് കൈക്കൂലിയായി ലഭിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'