മുഖ്യമന്ത്രി പ്രഖ്യാപനം; കോണ്‍ഗ്രസ് ചാർട്ടേർഡ് വിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങും, പക്ഷെ അതിൽ കെസി ഇല്ല

എഐസിസി ചാർട്ടേർഡ് ഫ്ലൈറ്റ് 4 മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 1 മണിക്കാണ് ദില്ലിയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റില്‍ നിരീക്ഷകരായ സൂര്യകാന്ത്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി, മുകുൾ വാസ്നിക്കുമുൾപ്പെടെയുള്ള നേതാക്കളാണ് എത്തുക. ഇവർക്കൊപ്പം കെസി വേണുഗോപാല്‍ ഇല്ല എന്നാണ് വിവരം.

മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് വിവരം. നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെതെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. യോഗത്തിൽ ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും.

വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ സി വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും.

Latest Stories

'കേരളത്തിലെ ജനങ്ങൾക്ക് നന്ദി, ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു'; വി ഡി സതീശൻ

'ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം ശിരസ്സാവഹിക്കുന്നു, അടിയുറച്ച കോണ്‍ഗ്രസുകാരനാണ് ഞാന്‍, മരിക്കുമ്പോള്‍ ത്രിവര്‍ണം പുതച്ചു കിടക്കണമെന്ന് ആഗ്രഹിക്കുന്നയാള്‍'; സതീശന് അഭിനന്ദനങ്ങളെന്നും എല്ലാം പിന്തുണയുമെന്നും കെ സി വേണുഗോപാല്‍

'സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ല, അച്ചടക്കം പാലിച്ചിട്ടും അവ​ഗണന', ഹൈക്കമാന്റിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല

'കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനം, ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകൾ'; വി.ഡി. സതീശന് അഭിനന്ദനമറിയിച്ച് വി. ടി. ബൽറാം

വോട്ടെണ്ണൽ കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഏറ്റവും കൂടുതൽ ദിവസമെടുത്ത മുഖ്യമന്ത്രി ആര്? തിരഞ്ഞെടുപ്പ് ഫലം മുതൽ സത്യപ്രതിജ്ഞ വരയുള്ള കേരളത്തിൻ്റെ ചരിത്രം

ജനമിളകി, ഹൈക്കമാന്‍ഡ് മെരുങ്ങി; വി ഡി സതീശന്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; 12 മണിക്ക് വാർത്താസമ്മേളനം

വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ; ക്ഷേത്രത്തിൽ വഴിപാട് നടത്തി അനുയായികൾ

ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുൻപ് നാടകീയ രംഗങ്ങൾ; കെസി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി, നിർണായക കൂടിക്കാഴ്ച നടന്നത് രാഹുലിന്റെ വസതിയിൽ