കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ; യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി

അടിമാലിയില്‍ കഞ്ചാവ് ലഹരിയില്‍ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ക്ക് പരിക്ക്. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (കുഞ്ഞികണ്ണന്‍ – 23), പതിനാലാം മൈല്‍ സ്വദേശി ആല്‍ബിന്‍ ആന്റണി (20), ചാറ്റുപാറകുടി സുധി നാഗന്‍ (21), മുരുഗന്‍, ഷിയാസ്, ജസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുധീഷിന്റെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ആക്രമണം നടന്നത്. അടിമാലി ടൗണില്‍ വെച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം ചാറ്റുപാറയില്‍ എത്തി ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും ജാതി പേരുള്‍പ്പടെ പറഞ്ഞു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ സംഘര്‍ഷത്തിലേക്ക് പോവുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായ സംഘത്തിലുള്ള ഷിയാസ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കുപ്പി സുധീഷിന് നേരെ എറിഞ്ഞു തീ കൊളുത്തുകയായിരുന്നു.

ആക്രമണത്തില്‍ സുധീഷിനു അറുപതു ശതമാനം പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ സുധീഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുധിക്കും ആല്‍ബിനും സാരമായി പൊള്ളലേറ്റിരുന്നു. പെട്രോള്‍ ഒഴിക്കുന്നതിനിടെ ഷിയാസിനും പൊള്ളലേറ്റു. ഷിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ