സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

സി.പി.എം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം. 4 പേർ‌ക്കു നിസാര പരിക്കേറ്റു. ഏരിയാ കമ്മിറ്റിയിലേക്കു മത്സരം നടത്താൻ ശ്രമം നടന്നു. എട്ട് പേർ മത്സരിക്കാൻ തയ്യാറായി. കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് മത്സരനീക്കം തടഞ്ഞു. ചില നേതാക്കളെ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതാണ് വാക്കുതർക്കത്തിലേക്കു നയിച്ചത്. വർക്കല ഏരിയ സെക്രട്ടറിയായി യൂസഫിനെ തിരഞ്ഞെടുത്തു.

മുൻ ഏരിയ കമ്മറ്റി അംഗം നഹാസിനെയും ഇടവ പഞ്ചായത്ത് അംഗവും സിൻഡിക്കേറ്റ് അംഗവുമായ റിയാസ് വഹാബിനെയും ഏരിയ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതാണ് സംഘർഷത്തിനിടയാക്കിയത്. ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകൾ സ്മിത എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതേതുടർന്ന് നഹാസിനെയും റിയാസിനെയും അനുകൂലിക്കുന്നവർ സമ്മേളന ഹാളിലേക്കു കടക്കാൻ ശ്രമിച്ചു. റെഡ് വളന്റിയർമാർ ഇതു തടഞ്ഞതോടെ ഉന്തും തള്ളുമായി. സംഘർഷം ഡയസിലേക്കും നീങ്ങി. സംഘർഷമുണ്ടായപ്പോൾ മുതിർന്ന നേതാക്കളായ എം.വിജയകുമാറും കടകംപള്ളി സുരേന്ദ്രനും സമ്മേളന ഹാളിലുണ്ടായിരുന്നു.

Latest Stories

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും