സര്‍ക്കാരിന് ഗൂഢ ഉദ്ദേശം, സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമം; പള്ളിത്തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താനുള്ള ശ്രമത്തെ എതിര്‍ത്ത് ഓര്‍ത്തഡോക്‌സ് സഭ

പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിനെതിരെ സഭ പ്രതിഷേധ പ്രമേയം പുറത്തിറക്കി. സഭയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ഗൂഢ ഉദ്ദേശമുണ്ടെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമനിര്‍മാണത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലെ പള്ളികളില്‍ പ്രതിഷേധ പ്രമേയം വായിച്ച് പാസാക്കി. പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി നാളെ രാവിലെ മുതല്‍ പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ മെത്രാപ്പോലീത്തമാരും വൈദികരും ഉപവാസ പ്രാര്‍ഥന യജ്ഞം നടത്തുമെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം