സര്‍ക്കാര്‍ ആശുപത്രിയിലെ പുല്‍ക്കൂട് തകര്‍ത്തു; ഉണ്ണിയേശുവിനെ ഉള്‍പ്പെടെ കവറിലിട്ട് കൊണ്ടുപോയി; ചോദ്യം ചെയ്തപ്പോള്‍ വെല്ലുവിളി; കേസെടുത്ത് പൊലീസ്

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയ സി എച്ച് സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൂളിയാര്‍ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുല്‍ക്കൂട് നശിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ക്രിസ്മസ് പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നശിപ്പിച്ചത്. കൈയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറുകയും പരാതി ഉണ്ടെങ്കില്‍ യേശുക്രിസ്തുവിനോട് പറയാനാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.

മുസ്തഫയുടെ നടപടി ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അപലപിക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Latest Stories

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം

ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടായിരുന്നു; ഇനിയൊരു പരീക്ഷണത്തിന് സമയമില്ല..; തുറന്നുപറഞ്ഞ് ഋതു മന്ത്ര

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ