ശതാബ്ദി പിന്നിട്ട റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടില്ല; ബിജെപിയുടെ നിവേദനത്തില്‍ തീരുമാനം മാറ്റി റെയില്‍വേ മന്ത്രാലയം; ചിറക്കല്‍, വെള്ളാര്‍കാട് റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും

ശതാബ്ദി പിന്നിട്ട ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. യാത്രക്കാരുടെയും ജനകീയ കൂട്ടായ്മയുടെയും ആവശ്യം ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കണ്ണൂര്‍ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ റെയില്‍വേ വകുപ്പ് ഉത്തരവിറക്കിയത്.

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ സ്റ്റേഷന്‍, കണ്ണൂരിലെ ചിറക്കല്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നിവയാണ് നേരത്തെ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നത് . പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാള്‍ട്ട് സ്റ്റേഷനുകളാണിവ. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന്‍. 60 വര്‍ഷം മുന്‍പ് കെ. കേളപ്പന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ സ്റ്റേഷന്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍.

ചിറക്കലില്‍ ഇനി ട്രെയിന്‍ നിര്‍ത്തില്ലെന്ന് ചെന്നൈ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജരുടെ അറിയിപ്പ് വന്നതിനാല്‍ ചൊവ്വാഴ്ച ഇവിടെ ട്രെയിന്‍ നിര്‍ത്തിയില്ല. തിങ്കളാഴ്ച മുതല്‍ ചിറക്കല്‍ സ്റ്റേഷന്‍ അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്ചയാണ് കമേഴ്‌സ്യല്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേഷനില്‍നിന്ന് ഹാള്‍ട്ട് ഏജന്റ് ടിക്കറ്റ് വിതരണംചെയ്യുന്നതും നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, ചെന്നൈ ചീഫ് പാസഞ്ചര്‍ മാനേജരുടെ അറിയിപ്പ് ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ച ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നു. സ്ഥിരം യാത്രക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.

ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചിറക്കല്‍ കോവിലകം, തെയ്യസ്ഥാനം, 14 ഏക്കറയിലധികം വരുന്ന ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത ജലാശയമായ ചിറക്കല്‍ ചിറ,കിഴക്കേക്കര മതിലകം ക്ഷേത്രമടക്കമുള്ള ക്ഷേത്ര നഗരിയും കേരള ഫോക് ലോര്‍ അക്കാഡമി ആസ്ഥാന മന്ദിരവും കൈത്തറിപ്പെരുമയൊക്കെയുള്ള ചിറക്കല്‍ ദേശത്തിന്റെ ഗേറ്റ് വേ യായിരുന്നു ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍.
ചിറക്കല്‍ ആയില്യം തിരുന്നാള്‍ മഹാരാജ മഹാകവി കുട്ടമ്മത്തിനടക്കം വീരശൃംഖല നല്‍കുന്നതിന് സാക്ഷ്യം വഹിച്ച ചിറക്കല്‍ രാജാസ് ഹൈസ്‌കൂളും വിവിധ കൈത്തറിശാലകളും തെരുവുകളും ഇവിടെയാണ്. നൂറ്റാണ്ടു മുമ്പ് ചിറക്കല്‍ , പുഴാതി, കമ്പില്‍ അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പാരമ്പര്യകൈത്തറി ഉത്പന്നങ്ങള്‍ പുറം ലോകത്തേക്ക് അയച്ചത് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയായിരുന്നു. ന്യൂസ്റ്റാര്‍,രാംലാല്‍ , ഇന്ത്യന്‍ ടെക് സ്റ്റൈല്‍ തുടങ്ങിയ കൈത്തറി ശാലകള്‍ ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തായിരുന്നു

ചിറക്കല്‍ സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനും റെയില്‍വേ മന്ത്രിക്കും പാലക്കാട് ഡിവിഷന്‍ ഡി ആര്‍ എമ്മിനും നിവേദനം നല്‍കിയിരുന്നു.

ബ്രിട്ടീഷ് മലബാറില്‍ പഴയ ചിറക്കല്‍ താലൂക്ക് ആസ്ഥാനത്ത് 1904 ലാണ് റെയില്‍വേസ്റ്റേഷന്‍ സ്ഥാപിച്ചത്.നിലവില്‍ രണ്ട് ട്രെയിനുകള്‍ക്ക് മാത്രമാണ് ചിറക്കലില്‍ സ്റ്റോപ്പുള്ളത്. കണ്ണൂര്‍ മംഗളൂരു പാസഞ്ചര്‍ രാവിലെ ഏഴരക്കും രാത്രി എട്ടരക്കും ഇവിടെ നിര്‍ത്തും. ഇതിന് പുറമെ വൈകീട്ട് 5.35ന് കണ്ണൂരില്‍ നിന്ന് ചെറുവത്തൂരിലേക്ക് പോകുന്ന പാസഞ്ചറാണ് സ്റ്റോപ്പുള്ള ട്രെയിന്‍.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി