കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ്; പിന്നില്‍ ചൈനീസ് ബുദ്ധി, രണ്ട് തായ്‌വാന്‍ സ്വദേശികള്‍ പിടിയില്‍

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ആലപ്പുഴയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് ഓണ്‍ലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത ചൈനീസ് പൗരന്മാരാണ് അറസ്റ്റിലായിട്ടുള്ളത്. തായ്‌വാന്‍ സ്വദേശികളായ വെയ് ചുങ് വാന്‍, ഷെന്‍ ഹോ എന്നിവരാണ് പിടിയിലായത്.

20 തവണയായി പ്രതികള്‍ ഡോക്ടര്‍മാരില്‍ നിന്ന് ഏഴരക്കോടി തട്ടിയെടുക്കുകയായിരുന്നു. ദമ്പതിമാര്‍ ചേര്‍ത്തല പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രതികളെ കുറിച്ച് വിവരം ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ അമിതലാഭം വാഗ്ദാനം ചെയ്ത്തായിരുന്നു തട്ടിപ്പ്.

ചേര്‍ത്തല പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുദുള്‍ സമദ് എന്നിവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇതര സംസ്ഥാനക്കാരായ ഭഗവല്‍ റാം, നിര്‍മല്‍ ജയ്ന്‍ എന്നിവരെയും പിടികൂടി. ഇവരില്‍ നിന്നാണ് ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്.

എന്നാല്‍ പ്രതികളിലേക്കെത്താന്‍ പൊലീസിന് സാധിച്ചില്ല. ഇതേസമയം അഹമ്മദാബാദ് പൊലീസ് രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത വിവരം കേരള പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രത്യേക സംഘത്തെ അഹമ്മദാബാദിലേക്ക് അയയ്ക്കുകയും കോടതിവഴി കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ