പലതരം മാരീച വേഷങ്ങളില്‍ ബിജെപിയത്തുമെന്ന് മുഖ്യമന്ത്രി; 'അത് വിശ്വസിച്ചാല്‍ ഇന്നലെ വരെ ജീവിച്ചത് പോലെ കേരളത്തില്‍ ജീവിക്കാനാവില്ല'

പലതരം മാരീചവേഷങ്ങളില്‍ ബിജെപി വാഗ്ദാനങ്ങളുമായി എത്തുമെന്നും അത് വിശ്വസിച്ചാല്‍ ഇന്നലെവരെ ജീവിച്ചതുപോലെ കേരളത്തില്‍ ജീവിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കും ആര്‍എസ്എസിനും കേരളത്തില്‍ സ്വീകാര്യതയില്ലാത്തതിന്റെ വിരോധത്താല്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തോടുള്ള പകയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പ്രകൃതിദുരന്തങ്ങളില്‍പ്പോലും സഹായിക്കാത്തതെന്നും വായ്പാപരിധി വെട്ടിക്കുറച്ചതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ കേരളവിരുദ്ധനയങ്ങളെ യുഡിഎഫും കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളം തകരട്ടെയെന്നതായിരുന്നു കോണ്‍ഗ്രസ് നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളം സമസ്തമേഖലകളും തകര്‍ന്ന നിലയിലായിരുന്നുവെന്നും സിപിഎം നേതാവ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെല്ലാം ഇടത് സര്‍ക്കാരിന്റെ കാലത്ത് പിന്നീട് ഗുണപരമായ മാറ്റങ്ങളുണ്ടായി എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

2016ല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചതിലൂടെയാണ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, 2021ല്‍ ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിക്കുകയും വി. ശിവന്‍കുട്ടിയിലൂടെ അത് നടപ്പിലാക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത്, നേമത്തെ സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി, കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍, അരുവിക്കര മണ്ഡലത്തിലെ ജി. സ്റ്റീഫന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്.

അടുക്കളയില്‍ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്‌കാരം കേരളത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇവിടെ എല്ലാവര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളുമായി സമാധാനമായി ജീവിക്കാമെന്നും കഴിഞ്ഞ 10 വര്‍ഷമായി കേരളം വര്‍ഗീയകലാപങ്ങളില്‍നിന്ന് മുക്തമാണെന്നും പറഞ്ഞു. ഇതിന്റെ ഫലമായാണ് തുടര്‍ഭരണം ലഭിച്ചത്. ദേശീയപാത നിര്‍മാണം, വ്യവസായമേഖല, നിക്ഷേപസൗഹൃദം എന്നിവയിലെല്ലാം നാം ഒന്നാമതെത്തി. ഇതിന് തുടര്‍ച്ചയുണ്ടാകണമെങ്കില്‍ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ