തെറ്റായ ഒരു നീക്കവും ഉണ്ടായിട്ടില്ല: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളാക്കുകയാണ് സർക്കാർ നയം. സർക്കാരോ വകുപ്പോ ഇതുവരെ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ഏതെങ്കിലും കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ എംഒയു ഒപ്പിട്ടാലും പിന്നീടീ സർക്കാരിന്റെ പരിഗണനയിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ ആരോപണങ്ങളിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. ഫെബ്രുവരി 11ന് കമ്പനിയുടെ പ്രതിനിധികള്‍ വ്യവസായ മന്ത്രിയുടെ ഒഫീസിലെത്തി ഒരു നിവേദനം നല്‍കിയിരുന്നു. ഫിഷറീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം. നിവേദനം മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നിവേദനത്തിലെ ഉള്ളടക്കമാണ് കരാർ എന്ന നിലയിൽ പ്രചരിക്കുന്നത്. വ്യവസായ മന്ത്രിക്കു നൽകിയ നിവേദനം പ്രതിപക്ഷ നേതാവിന്റെ കയ്യിൽ എങ്ങിനെ എത്തി എന്ന് മുഖ്യമന്ത്രി ചോദിച്ചു.

അസെന്റ് പോലുള്ള ഒരു മഹാ സംഗമം നടക്കുമ്പോ ഞങ്ങളിത് ചെയ്യാം എന്ന് പറഞ്ഞ് പലരും മുന്നോട്ട് വരും. അതുപോലെ ഒരു ധാരണാപത്രം ആണിതും. യാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കരാറാണ് ഇഎംസിസിയുമായി ഉണ്ടായത്. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ഇതിന് ബന്ധമില്ല. പറ്റാത്ത നിക്ഷേപങ്ങൾ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്