'ഇസ്രയേൽ പണ്ടേ ലോക തെമ്മാടി രാഷ്ട്രം, അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാരമാണവർക്ക്'; മുഖ്യമന്ത്രി പിണറായി വിജയൻ

ദാരുണമായ സംഭവമാണ് അഹമ്മദാബാദിൽ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണം. പരിശോധനകൾ ആരംഭിച്ചത് കൊണ്ട് പ്രാരംഭഘട്ടത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ലെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.

‘രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് നടന്നത്. സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. കേന്ദ്ര സർക്കാർ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണം. സംഭവത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേർപ്പാട് അത്യന്തം വേദനാജനകമാണ്. കേരളത്തിൽ നിന്നുള്ള സഹോദരിയും മരിച്ചു. അഗാധമായ ദുഖമാണ് നാടൊട്ടാകെ രേഖപ്പെടുത്തിയത്’, പിണറായി വിജയൻ പറഞ്ഞു.

ഇസ്രയേൽ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണെന്ന് ഇറാനിൽ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാര സമീപനമാണ് ഇസ്രയേലിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അത്യന്തം സ്‌ഫോടനാത്മകമായ വിവരമാണ് വന്നത്. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാൻ കഴിയില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാന കാംക്ഷികളായ എല്ലാവരും അക്രമത്തെ എതിർക്കാനും അപലപിക്കാനും തയ്യാറാകണം’, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Latest Stories

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"

പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി