സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഉപദേശം വേണ്ട; വിഡി സതീശനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി

സംഘപരിവാര്‍ നിലപാട് മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തല്‍ക്കാലം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കെതിരായ പല കാര്യങ്ങളും എങ്ങനെയും നടപ്പാക്കാന്‍ ഭരണാധികാരികള്‍ വാശിപിടിക്കാറുണ്ട്. അത്തരം നടപടികളെ ഫലപ്രദമായി ചെറുത്ത പാരമ്പര്യമാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനുള്ളത്. അവിടെയെല്ലാം ജനങ്ങള്‍ വിജയിച്ചതാണ് ചരിത്രമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ തന്റെ പേരുകൂടി പരാമര്‍ശിച്ച പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് അദ്ദേഹത്തിന്റെ അണികള്‍തന്നെ ചിന്തിക്കുന്ന സ്ഥിതിയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന 12 പേരാണ് ഇപ്പോള്‍ ബിജെപിയിലുള്ളത്. സംസ്ഥാന അധ്യക്ഷന്മാരും എഐസിസി പ്രധാനികളുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇനിയും ആളുകള്‍ പോകാന്‍ തയ്യാറെടുക്കുന്നു. ന്യായീകരണമായി മറ്റാരുടെയെങ്കിലും പേര് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'