ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക്; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

ഇടതുപക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് മടങ്ങുന്നു. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാവിലെ 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോൺ​ഗ്രസിൽ ചേരുമെന്നാണ് സൂചന. പ്രസ് ക്ലബിൽ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലായിരിക്കും ചെറിയാൻ ഫിലിപ്പ് പ്രഖ്യാപനം നടത്തുക.

ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം രണ്ട് ദശാബ്ദത്തിനും ശേഷം ആദ്യമായി ചെറിയാൻ ഫിലിപ്പും ഉമ്മൻചാണ്ടിയും ഒരേ വേദിയിൽ പങ്കെടുത്തിരുന്നു. ഉമ്മൻചാണ്ടി തൻറെ രക്ഷാക‍ർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാൻ ഫിലിപ്പ് ചടങ്ങിൽ പറഞ്ഞത്.

അതേസമയം ഇടതുമുന്നണിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പ് സ്വന്തം യൂട്യൂബ് ചാനൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ചിരുന്ന പരിപാടിയുടെ അതേ പേരിലാണ് യൂട്യൂബ് ചാനലും. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1ന് ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നു കാട്ടും. അഴിമതി, വർഗീയത, ഏകാധിപത്യം എന്നിവയ്ക്ക് എതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നുമാണ് ചെറിയാൻ ഫിലിപ്പ് പറഞ്ഞത്.

രാജ്യസഭാ സീറ്റ് നിഷേധിച്ചതു മുതൽ ചെറിയാൻ ഫിലിപ്പ് ഇടതുമുന്നണിയുമായി ശീതസമരത്തിലാണ്. ഖാദി ബോർഡ് വൈസ് ചെയർമാനായുള്ള ചെറിയാൻ ഫിലിപ്പിന്റെ നിയമനവും എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ