ജയ്ഹിന്ദ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ പദവികൾ ഒഴിഞ്ഞ് ചെന്നിത്തല; ചുമതല വഹിക്കേണ്ടത് കെ.പി.സി.സി അദ്ധ്യക്ഷനെന്ന് വിശദീകരണം

ജയ്ഹിന്ദ് ടി.വി പ്രസിഡന്റ് സ്ഥാനമടക്കം വിവിധ പദവികളില്‍ നിന്നും രാജിവെച്ച് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ കരുണാകരന്‍ ഫൗണ്ടേഷനിലെ ചെയര്‍മാന്‍ സ്ഥാനവും ചെന്നിത്തല രാജിവെച്ചു. കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നല്‍കിയത്. ഏറെക്കാലമായി രമേശ്​ ചെന്നിത്തല തുടരുന്ന സ്ഥാനങ്ങളാണിത്​.

കെപിസിസി അദ്ധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്. പുതിയ അദ്ധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. അതേസമയം, ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ്​ കോൺഗ്രസ്​ നേതൃത്വം വിശദീകരിക്കുന്നത്​. ചർച്ചകൾ നടക്കുന്നുണ്ടെന്നും സൂചനകളുണ്ട്​.

വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് വന്ന സമയത്തും രമേശ് ചെന്നിത്തല ഈ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താത്പര്യമില്ലായിരുന്നു എന്നാണ് ഇതു സംബന്ധിച്ച് ചെന്നിത്തലയുടെ വിശദീകരണം.

അതിനിടെ, ജയ്​ഹിന്ദടക്കം കെ.പി.സി.സിക്ക്​ കീഴിലുള്ള മുഴുവൻ സ്​ഥാപനങ്ങളിലും ഓഡിറ്റിന്​ നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്​.

Latest Stories

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം