വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് മാന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായി. ആഭ്യന്തര മന്ത്രി സ്ഥാനം വേണമെന്നുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായാണ് സൂചന. ആഭ്യന്തരത്തിനു പുറമേ വിജിലന്‍സ് വകുപ്പും ചെന്നിത്തലയ്ക്ക് കിട്ടാനാണ് സാധ്യത. ഇന്ന് ഹൈക്കമാന്‍ഡിന് കെപിസിസി അധ്യക്ഷന്‍ കൊടുക്കുന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ പേര് ഉണ്ടാകുമെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്.

മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കുണ്ടറയില്‍നിന്ന് ജയിച്ച പി.സി. വിഷ്ണുനാഥ്, കായംകുളത്ത് നിന്ന് ജയിച്ച എം. ലിജു എന്നിവരുടെ പേരുകളിലാണ് ധാരണയായിട്ടുള്ളത്. ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മന്‍, എ പി അനില്‍ കുമാര്‍, എന്നിവര്‍ക്കും മന്ത്രിസ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നു. സാമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചര്‍ച്ച പുരോഗമിക്കുന്നത്. കൊല്ലം ജില്ലയില്‍നിന്നുള്ള പ്രാതിനിധ്യവും കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും ഏറക്കുറേ മന്ത്രിസ്ഥാനം ഉറപ്പിച്ചു.

ചാണ്ടി ഉമ്മന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയതോടെ അദ്ദേഹത്തെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന പടര്‍ന്നു. മാണി സി. കാപ്പനേയും പരിഗണിക്കുന്നതായാണ് സൂചന. ഒറ്റകക്ഷി എംഎല്‍എമാരില്‍ സി.പി ജോണിന് അഞ്ച് വര്‍ഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവര്‍ഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തേ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി.സതീശന്‍ ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിലെത്തിയിരുന്നു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സതീശന്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയും മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കി ഉള്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ജ്യോതികുമാര്‍ ചാമക്കാല അടക്കം നാല് പേരുടെ പേരുകളാണ് ചെന്നിത്തല മുന്നോട്ട് വെച്ചിരിക്കുന്നത്.

വളരെ സീനിയര്‍ നേതാവായ തിരുവഞ്ചൂരിന് മന്ത്രി അല്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനമായിരിക്കും ലഭിക്കുക. എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്