ചെക്ക് കേസ് ; തടവു ശിക്ഷയ്‌ക്കെതിരേ ചവറ എംഎല്‍എയുടെ മകന്‍ ദുബായ് കോടതിയിലേക്ക്

ദുബായില്‍ ചെക്ക് കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുന്നു. 11 കോടി രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ശ്രീജിത്തിനു കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. കേസില്‍ കോടതിയുടെ വിധി തന്റെ വാദം കേള്‍ക്കാതെയാണെന്നു വാദിക്കാനാണ്‌ ശ്രീജിത്തിന്റെ നീക്കം.

ശ്രീജിത്ത് ദുബായിലെ ഒരു ടൂറിസം കമ്പനിയില്‍ നിന്നുമാണ്‌ ഇത്രയും തുക തട്ടിച്ചത്. 2003 മുതല്‍ വിവിധ തവണയായി ശ്രീജിത്ത് ഈ കമ്പനിയില്‍ 11 കോടി രൂപ വാങ്ങി. ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് ഈ തുകയ്ക്ക് ആനുപാതികമായ ചെക്ക് കമ്പനിക്ക് നല്‍കി. കമ്പനി ചെക്ക് ദുബായിലെ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങിയതാണ് കേസിനു ആധാരമായ സംഭവം.

കമ്പനി നല്‍കിയ കേസില്‍ ദുബായ് കോടതി ശ്രീജിത്ത് കുറ്റക്കാരനെന്നു കണ്ടെത്തി. ഇതേ തുടര്‍ന്ന് ശ്രീജിത്തിനു രണ്ടു വര്‍ഷം തടവു ശിക്ഷയും വിധിച്ചു. പക്ഷേ കോടതി വിധി വരുന്നതിനു മുമ്പേ ശ്രീജിത്ത് ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു. ശ്രീജിത്ത് നാട്ടിലെ ബാങ്കിന്റെ പേരിലും 10 കോടി രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ഇതും ബാങ്കില്‍ നിന്ന് മടങ്ങി. ഇതേ തുടര്‍ന്ന് പരാതികാരാനായ രാഹുല്‍ കൃഷ്ണന്‍ കോടതിയെ സമീപിച്ചു. സമാനമായ രീതിയില്‍ മാവേലിക്കര കോടതിയിലും ശ്രീജിത്തിനെതിരെ കേസുണ്ട്.

ശ്രീജിത്തിനും ബിനോയ് കോടിയേരിക്കും ദുബായിലെ കമ്പനിയില്‍ നിന്നും പണം വാങ്ങി നല്‍കിയത് കമ്പനിയുടെ പാര്‍ട്ണര്‍ മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണനാണ്. ബിനോയ് കോടിയേരിയുടെ പണം തട്ടിപ്പ് കേസും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്