യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക്.. ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം. 8 ട്രെയ്‌നുകളുടെ സര്‍വീസ് നീട്ടി. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയ്‌നുകളുടെ വേഗം കൂടും. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ട്രെയ്‌നുകള്‍ പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്.

സമയമാറ്റം ഇങ്ങനെ:

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂര്‍ ട്രെയ്ന്‍ ഉച്ചയ്ക്ക് 02.50ന്
3.എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് 10.25ന്
4.ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു വൈകിട്ട് 05.00ന്
5.ഷൊര്‍ണൂര്‍- എറണാകുളം മെമു പുലര്‍ച്ചെ 4.30ന്
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന്
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന്
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന്
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന്

എത്തിച്ചേരുന്നത്:

1.തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക്
3.ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് രാത്രി 12.30ന്
4.മംഗലൂരു- കോഴിക്കോട് എക്‌സ്പ്രസ് രാവിലെ 10.25ന്
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിന്‍ 11.15ന്
6.പൂണെ- കന്യാകുമാരി എക്‌സ്പ്രസ് 11.50ന്
7.മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 04.45ന്
8.മംഗളൂരു- തിരുവനന്തപുരം ട്രെയിന്‍ രാവിലെ 09ന്
9.ബംഗളൂരു- കൊച്ചുവേളി എക്‌സ്പ്രസ് 9.55ന്
10.ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി 09.45ന്

Latest Stories

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി

ഇന്ത്യ മുന്നണി അധികാരത്തിലേറും; മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്ന് കെജ്‌രിവാൾ

പ്ലാസ്റ്റര്‍ ഒരു ഭാഗം ഇളകി; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

ടി20 ലോകകപ്പ് 2024: എന്റെ ഹൃദയം പാകിസ്ഥാനൊപ്പം, പക്ഷേ ഇന്ത്യ...; തുറന്നുപറഞ്ഞ് മുഹമ്മദ് ഹഫീസ്

കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണം; ഇന്ത്യയിലേക്ക് മടങ്ങി വരൂ; പ്രജ്വലിനെ തിരികെ വിളിച്ച് കുമാരസ്വാമി

നിങ്ങള്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കും.. വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷം പിടിച്ചുനില്‍ക്കുക ചെറിയ കാര്യമല്ല: കമല്‍ ഹാസന്‍