പരിഗണനാ വിഷയങ്ങളില്‍ മാറ്റം, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് പൊലീസ് കേസുകള്‍ മാറ്റി

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ളവരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തി. പൊലീസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ മാറ്റി. ജസ്റ്റിസ് അനു ശിവരാമന്‍ ആയിരിക്കും ഇനി ഈ ഹര്‍ജികള്‍ പരിഗണിക്കുക.

അതേസമയം ഹൈക്കോടതിയുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ നീണ്ട കാല അവധികള്‍ക്ക് ശേഷം കൂടുമ്പോള്‍ ബെഞ്ച് മാറ്റം ഉണ്ടാകുന്നത് സാധാരണയാണ്. ക്രിസ്മസിന് ശേഷം കോടതി ചേരുമ്പോള്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പൊലീസ് വിഷയങ്ങള്‍ പരിഗണിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കല്‍ ആര്‍ബിട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കുന്നത് തുടരും.

പൊലീസിനും സര്‍ക്കാരിനുമെതിരായ ദേവന്‍ രാമചന്ദ്രന്റെ നിലപാടുകള്‍ ശ്രദ്ധ നേടിയിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസിലും, പിങ്ക് പൊലീസ് കേസിലുമെല്ലാം സുപ്രധാന നടപടികള്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ പൊതുജനങ്ങളോടുള്ള പൊലീസിന്റെ സമീപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേത്  ആയിരുന്നു.

Latest Stories

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം