വരുംമണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍. എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരങ്ങളില്‍ 2022 നവംബര്‍ 13 നും, ലക്ഷദ്വീപ് തീരങ്ങളില്‍ 2022 നവംബര്‍ 13 നും 14 നും മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ല. കര്‍ണാടക തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കേരള തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ 2022 നവംബര്‍13 നും, ലക്ഷദ്വീപ് തീരങ്ങളില്‍ 2022 നവംബര്‍ 13 നും 14 നും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത

പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

13-11-2022 : കന്യാകുമാരി തീരം, കേരള തീരം, ലക്ഷദ്വീപ് തീരം, മാലിദ്വീപ് തീരം, തെക്കു- കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

14-11-2022: ലക്ഷദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള തെക്കു- കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

16-11-2022: തെക്കു- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

17-11-2022: തെക്കു- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Latest Stories

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്