ഹനുമാന്‍ ജയന്തി ഘോഷയാത്രക്കും അനുമതി നല്‍കിയില്ല; കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ മാധ്യമങ്ങള്‍ വളച്ചെടിക്കുന്നു; വിശദീകരണവുമായി കേന്ദ്രമന്ത്രി

ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.

ഏപ്രില്‍ 11 മുതല്‍ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസത്തെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നത്.

അതേ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചത്. എന്നാല്‍, കേരളത്തിലെ ചില മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യ വിവരങ്ങള്‍ മറച്ചുവെച്ച്, അനുമതി നിഷേധിച്ചതിനെ വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെ വിവാദവിഷയമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് താന്‍ കേന്ദ്ര മന്ത്രിയായുള്ള നിലയില്‍ ഈ വിശദീകരണം നല്‍കുന്നതെന്ന് ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി